കൂരോപ്പടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കൂരോപ്പട : കൂരോപ്പടയിലെ വാടകക്കെട്ടിടത്തിലെ മുറിയ്ക്കുള്ളിൽ ദൂരഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിച്ചിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, യുവാവിന്റെ ഭാര്യയെയും കുട്ടികളെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂരോപ്പട കവലിയിൽ ഓട് കട നടത്തുന്ന കൂരോപ്പട പങ്ങട താന്നി വേലിൽ പി.എം ഷിജു (39)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരോപ്പട കവലയിലെ എസ്.എൻ ബേക്കറിയ്ക്കു മുകളിലെ കെട്ടിടത്തിലാണ് ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബുധനാഴ്ച രാവിലെ മുതൽ തന്നെ ഷിജുവിനെ മുറിയ്ക്കുള്ളിൽ നിന്നും പുറത്തേയ്ക്കു കണ്ടിരുന്നില്ല. കൂരോപ്പട കവലയിലുള്ള സ്ഥാപനത്തിലും ഷിജു എത്തിയിരുന്നില്ല. 2 വർഷമായി ഇയാൾ കൂരോപ്പട കവലയിൽ ഓട് കട നടത്തി വരികയായിരുന്നു. 2 വർഷമായി മനയിൽ ആഗസ്റ്റിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായി നടന്നു.ഇതേ തുടർന്നു കവലയിലെ ലോട്ടറി വിൽപ്പനക്കാരൻ രാത്രി എട്ടു മണിയോടെ മുറിയിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാരെ ഇദ്ദേഹം വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരാണ് വിവരം പാമ്പാടി പൊലീസിൽ അറിയിച്ചത്. വിവരം അറിഞ്ഞ് പാമ്പാടി പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ടു ദിവസമായി ഷിജുവിന്റെ ഭാര്യ ജിനുവിനെയും കുട്ടികളെയും കാണാനില്ലെന്നു നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഷിജുവിന്റെ ദുരൂഹത വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു.
മക്കൾ : ലിയോണൽ , ലിയാ മോൾ