ചങ്ങനാശേരി: പഞ്ചായത്ത് ഓഫിസിൽ കയറിയ മൂർഖൻ സിംപിളായിരുന്നു. പക്ഷേ, പൊലീസ് പവർഫുള്ളായിരുന്നു. മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കുള്ളിൽ കയറിയ പാമ്പിനെ സാഹസികമായി പിടികൂടിയത് സിവിൽ പോലീസ് ഓഫീസറും, വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂവറുമായ മുഹമ്മദ് ഷെബിനായിരുന്നു.
മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനോടു ചേർന്ന എൻ ആർ ഇ ജി കേന്ദ്രത്തിലെ ഫയലുകൾക്കകത്താണ് പാമ്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം കേട്ട് നോക്കിയപ്പോഴാണ് പത്തിവിടർത്തി ചീറ്റി നിൽക്കുന്ന മൂർഖനെ കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് സമിതി യോഗത്തിന് എത്തിയ ജനപ്രതിനിധികളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരും മൂർഖനെ കണ്ട് ഭയപ്പാടിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ പി എ ബിൻസൺ, പഞ്ചായത്തംഗം പി എം നൗഫൽ എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തു നിന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയത്.
പാമ്പിനെ വനം വകുപ്പിന്റെ പാറമ്പുഴ ഓഫീസിൽ കൈമാറി.
പാമ്പിനെക്കണ്ടാൽ പേടിക്കേണ്ട. ഈ നമ്പരിൽ വിളിക്കാം.
ഇഴജന്തുക്കളെ കണ്ടാൽ വിളിക്കേണ്ട നമ്പർ.
ഫോറസ്റ്റ് ഡിവിഷൻ, കോട്ടയം : 9447979043.
അബീഷ്, ഫോറസ്റ്റ് വാച്ചർ : 89432 49386.
മുഹമ്മദ് ഷെബിൻ, സിവിൽ പോലീസ് ഓഫീസർ, കോട്ടയം: 9847482522.