കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിൽ രണ്ടു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്ക് 18 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ള, പ്ലസ് ടു /തത്തുല്യം, ഫാർമസിയിലുള്ള ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള പട്ടിക വർഗ വിഭാഗം ഉദ്യോഗാർഥികൾ മേയ് 15 നു മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Advertisements