ജില്ലയിലെ റോഡുകൾ രക്തത്തിൽ കുതിർന്ന ഒരു വർഷം: 2021 ൽ മാത്രം നിരത്തുകളിൽ പൊലിഞ്ഞത് ഇരുനൂറിലധികം ജീവനുകൾ

കോട്ടയം: കൊവിഡ് പ്രതിസന്ധി കടന്നു വന്ന 2021 ൽ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞു വീണത് ഇരുനൂറിലധികം ജീവനുകൾ. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് അപകടങ്ങളും ജില്ലയിൽ വർദ്ധിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Advertisements

കോട്ടയം ജില്ലയിൽ മാത്രം 2219 റോഡപകടങ്ങളാണ് 2021ൽ റിപ്പോർട്ട് ചെയ്തത്. അതിൽ 214 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2385 പേരാണ് പരിക്കുകൾ പറ്റി ആശുപത്രിയിലായത്. അതിൽ തന്നെ, 1775 പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി ചികിത്സ നടത്തേണ്ടിവന്നു. 610 പേർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നിലവാരമില്ലാത്ത റോഡുകളും, അമിത വേഗവും, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതും അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിക്കുക തുടങ്ങിയതെല്ലാം അപകടങ്ങളിൽ ചോരയൊഴുകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മരണമടഞ്ഞവരിലധികവും ചെറുപ്പക്കാരാണ് എന്നതും വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. മാത്രമല്ല തെന്നിവീഴുക, പോസ്റ്റിൽ ഇടിച്ച് മറിയുക, കുഴിയിൽ വീഴുക, വണ്ടി വെള്ളത്തിൽ വീണുള്ളത് തുടങ്ങിയവ സംഭവിച്ച് മരിച്ചവരുടെ എണ്ണം 48 ആണ്. കൊവിഡിന്റെ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ 2020 ൽ റോഡപകടങ്ങൾ വളരെ കുറവായിരുന്നു. അപകടങ്ങളുടെ എണ്ണം കുറയ്ക്കണമെങ്കിൽ ഗവൺമെന്റിന്റെയും അധികാരികളുടെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണ്.

Hot Topics

Related Articles