കോട്ടയം: ജില്ലയിൽനിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പോകുന്ന ഹാജിമാരുടെ വാക്സിനേഷൻ മേയ് 13 തിങ്കളാഴ്ച രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് ഒരുമണിവരെ കോട്ടയം ജനറൽ ആശുപത്രി എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എൻ. പ്രിയ അറിയിച്ചു. ഇൻഫ്‌ളുൻസ, പോളിയോ, മസ്തിഷ്‌കജ്വരം എന്നീ രോഗങ്ങൾക്കെതിരെയാണ് ഹാജിമാർക്ക് വാക്സിൻ നൽകുക. ഹജ് കർമ്മത്തിനായി സൗദി അറേബ്യ സന്ദർശിക്കുന്നവർക്ക് ലോകാരോഗ്യ സംഘടനയും സൗദി സർക്കാരും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
Advertisements