കോട്ടയം: കേരളത്തിലെ നാടൻ മൽസ്യമായ കാരിക്ക് ശാസ്ത്രീയ നാമം ലഭിച്ചു. ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫസ്കസ് എന്നാണ് ഇതിനെ നാമകരണം ചെയ്തത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൌൺ ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫോസിലിസ് എന്ന പേരിലാണ് ഇതുവരെ കേരളത്തിലെ കാരി മീനും അറിയപ്പെട്ടിരുന്നത്.
കോട്ടയം ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡിപ്പാർട്ടുമെന്റ് മേധാവിയും മാവേലിക്കര തടത്തിലാൽ സ്വദേശിയുമായ ഡോ. മാത്യുസ് പ്ലമൂട്ടിൽ ആണ് കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരി മത്സ്യത്തെപ്പറ്റി ശാസ്ത്രീയ, വർഗ്ഗീകരണ പഠനം നടത്തുകയും തമിഴ്നാട്ടിലെ കാരിയിൽ നിന്ന് വിഭിന്നമാണെന്ന് കണ്ടത്തുകയും പുതിയ ശാസ്ത്രീയ നാമം കൊടുക്കുകയും ചെയതത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി പത്തനംതിട്ടയിലെ നീർച്ചാലിൽ നിന്ന് ശേഖരിച്ച കാരിയാണ് വിദഗ്ദ്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്. സാധാരണയായുള്ള വർഗീകരണ ശാസ്ത്രരീതികൾ കൂടാതെ ഡി.എൻ.എ, ബാർകോഡിംഗ് ഉൾപ്പെടെയുള്ള തൻമാത്ര തലത്തിലുള്ള ശാസ്ത്രീയ പഠന രീതികളും ഈ പഠനത്തിൽ അവലംബിച്ചു. പഠനവിധേയമാക്കിയ കാരിമത്സ്യത്തിന്റെയും ഡി.എൻ.എ പഠനത്തിന്നു തിരഞ്ഞെടുത്ത കാരിയുടെയും സാമ്പിളുകൾ ഇന്ത്യ മ്യുസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്്.
കറുത്ത കാരിക്ക് നൽകിയ പുതിയ ശാസ്ത്രീയ നാമത്തിന്നു അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജൻസിയായ ഐ.സി.സെഡ്.ഏൻ (ഐ.സി.ഇസഡ്.എൻ) ന്റെ സൂബാങ്ക് രജിസ്ട്രർ നംമ്പറും ലഭിച്ചിട്ടുണ്ട്. കൊല്ലം ചവറ ഗവൺമെന്റ്കോളേജ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡന സഹായത്തോടെ നടന്ന മേജർ റിസേർച്ച് പ്രോജ്ക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം നടന്നത്.
സംസ്ഥാനത്തെ നദികളിലും അരുവികളിലും, പാടങ്ങളിലും, ചതുപ്പു നിലങ്ങളിലുമാണ് കാരി മത്സ്യം സാധാരണയായി കണ്ടു വരുന്നത്. കൊഴുപ്പു കുറഞ്ഞതും രുചിയുള്ളതും പോഷക സമൃദ്ധവുമായ മാംസമായതിനാൽ സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമാണ് ഈ മത്സ്യത്തിനുള്ളത്. അലങ്കാര മത്സ്യംകൂടിയാണിത്. മത്സ്യവിജഞാന പുസ്തകങ്ങളിലും ഗവേഷണ ഗ്രന്ഥങ്ങളിലും വിദേശവിപണന മേഖലകളിലും കേരളത്തിലെ കറുത്തകാരി തമിഴ്നാട്ടിലെ കാരിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ് എന്നു ഇവയെ മാറ്റി വിളിക്കണം.