തൃശൂര്‍: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട് വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Advertisements
കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.