തിരുവല്ല :
അന്തരിച്ച ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ കബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ ആസ്ഥാനത്ത് നടക്കും. ദിവസവും സമയവും ഇന്ന് രാത്രി എട്ടുമണിക്ക് തിരുവല്ലയിൽ നടക്കുന്ന എപ്പിസ്കോപ്പൽ സിനഡിലാന് തീരുമാനിക്കുക. പ്രകൃതിയോടിണങ്ങി ജീവിച്ച സഭാധ്യക്ഷന് പ്രകൃതിയോട് ചേർന്ന് തന്നെ അന്ത്യവിശ്രമം ഒരുക്കാനാണ് സഭയുടെ തീരുമാനം. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിശ്വാസികളും സഭാ ആസ്ഥാനത്തു നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനെത്തി.
അമേരിക്കയിലെ വൈദ്യശാസ്ത്ര പഠനത്തിനിടയിലും എല്ലാ സംവിധാനങ്ങളോടും കൂടിയ മെഡിക്കൽ കോളജെന്ന സ്വന്തം നാട്ടിലെ സാധാരണക്കാരുടെ സ്വപ്നം അദ്ദേഹം നെഞ്ചിലേറ്റി. നാട്ടിലേക്ക് മടങ്ങിയെത്തി ആ സ്വപ്നം യാഥാർത്ഥ്യമാക്കി – ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലൂടെ. ജൈവവൈവിധ്യം നിറഞ്ഞ 100 ഏക്കറോളം വരുന്ന തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനം ആ പ്രകൃതിസ്നേഹിയുടെ ഒരിക്കലും മായാത്ത അടയാളമാണ്.