കോട്ടയം: ടോൾ ചെമ്മനാകരി റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി കടത്ത് വരെയുള്ള വാഹനഗതാഗതം മേയ് 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിരോധിച്ചു. യാത്രക്കാർ കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കേണ്ടതാണെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements