ഒറ്റ വിസയിൽ ചുറ്റിക്കറങ്ങി വരാൻ ആറ് രാജ്യങ്ങൾ ടൂറിസം രംഗത്ത് വിപ്ലവം കൊണ്ടുവരാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ

ദുബൈ: 2024 ജനുവരി മുതല്‍ മാർച്ച്‌ വരെ വെറും മൂന്നു മാസം. ദുബൈയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം അറിയാമോ? 50,1800 സഞ്ചാരികള്‍. 83 ശതമാനം ഹോട്ടല്‍ മുറികളും നിറഞ്ഞു. അതാണ് ടൂറിസത്തിന്റെ പവർ. ഈ ടൂറിസ്റ്റുകളെ വല വീശാനാണ് ലോകരാജ്യങ്ങള്‍ ഒന്നാകെ ദുബായിലെത്തിയത്. അറേബ്യൻ ട്രാവല്‍ മാർക്കറ്റിനായി. 250 കോടി ഡോളറിന്റെ ഡീല്‍ നടക്കുന്നതാണ് അറേബ്യൻ ട്രാവല്‍ മാ‍ർക്കറ്റ്. അതായത് 20,000 കോടിയിലധികം രൂപയുടെ ബിസിനസ്. വെറുമൊരു മരുഭൂമിയില്‍ നിന്ന് ദ്വീപും മരതക മുത്തു പോലുള്ള നഗരങ്ങളും പണിതാണ് ദുബൈ ടൂറിസ്റ്റുകളുടെ സ്വർഗമായി മാറിയത്. ലോകത്തെ ഏറ്റവും മനോഹരമായ നഗരം തങ്ങളുടേതാകണമെന്ന ലക്ഷ്യമാണ് ദുബായിയെ വേറിട്ടതാക്കുന്നത്. മനസ്സുവെച്ചാല്‍ സ്വന്തമാക്കാൻ ആർക്കും കഴിയുമെന്നതാണ് ആ സന്ദേശം. ആ ദുബായിലാണ് ലോകരാജ്യങ്ങളെല്ലാം സഞ്ചാരികളെ വലവീശിപ്പിടിക്കാനെത്തിയത്. അറേബ്യൻ ട്രാവല്‍ മാർക്കറ്റിലേക്ക്. 2100ലധികം പ്രദർശകരാണ് എത്തിയത്. മരുഭൂമിയില്‍ പോയിട്ടെന്ത് കാണാനാണ് എന്ന് ഇനിയുള്ള കാലത്ത് ആരും ചോദിക്കില്ല. കാരണം ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങള്‍ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്.

Advertisements

ഒറ്റ വിസയില്‍ 6 രാജ്യങ്ങളില്‍ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ അതിന്റെ തുടക്കം. യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ. 6 രാജ്യങ്ങള്‍ക്ക് ഒറ്റ ടൂറിസ്റ്റ് വിസ. ഗ്രാൻഡ് ടൂർ വിസ. ഒരു മാസം വരെ തങ്ങാം. ഇത് ആവശ്യമെങ്കില്‍ നീട്ടാം. ദുബായ് കാണാൻ വരുന്ന ടൂറിസ്റ്റിന് ഇനി സൗദിയിലെ നിയോം സിറ്റിയും ഒമാനിലെ പ്രകൃതിഭംഗിയും ഒക്കെ ഒറ്റ വിസയില്‍ കാണാമെന്ന് ചുരുക്കം. ജിസിസി രാജ്യങ്ങള്‍ ടൂറിസത്തിന് നല്‍കുന്ന പ്രാധാന്യം കാണേണ്ടത് തന്നെയാണ്.
സൗദി സമീപകാലത്ത് രാജ്യത്തെ ക്ലബ്ബുകളിലെത്തിച്ച മുഴുവൻ താരങ്ങളുടെയും ജഴ്സികള്‍ ടൂറിസ്റ്റ് പവലിയനില്‍. ടൂറിസം കാഴ്ച്ചകള്‍്കൊപ്പം എ.ആ‌, വി.ആർ അഡ്വഞ്ചർ അനുഭവം. വിർചവല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം ഫോട്ടോയും വീഡിയോയും എടുക്കാനുള്ള ചാൻസ് മുതല്‍ അസീർ പർവ്വത നിരകളിലൂടെ അതി സാഹസികമായി യാത്ര ചെയ്യാനുള്ള അവസരം വരെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഎഇ എയർലൈൻ രംഗത്തെ വൻ കുതിപ്പിലാണ്. എമിറേറ്റ്സ് എയർലൈൻസ് ഇക്കോണമി ക്ലാസുകള്‍ നീക്കി പ്രീമിയം ഇക്കോണമി ക്ലാസുകള്‍ കൂടുതല്‍ കൊണ്ടുവരുന്നു. പുതിയ എ350, 380 വിമാനങ്ങള്‍ കൂടുതല്‍ കൊണ്ടു വരുന്നു. മുംബൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും പുതിയ സർവവീസുകള്‍ വരും. 191 വിമാനങ്ങള്‍ മോടി കൂട്ടി വീണ്ടും ഇറക്കാനുള്ള പദ്ധതിയും എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഷാർജ, റാസല്‍ഖൈമ, പ്രകൃതി ഭംഗി കൊണ്ട് അനുഗൃഹീതമായ ഫുജൈറ, അല്‍ഐൻ എല്ലാം ടൂറിസം കാൻവാസിങ്ങില്‍ മുൻപിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.