തിരുവനന്തപുരം: വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കാൻ പുത്തൻവഴി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. വീടുകളിലടക്കം ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അപ്പപ്പോള്‍ ഉപഭോക്താവിന്റെ മൊബൈല്‍ഫോണിലേക്ക് മെസേജ് ആയി അയയ്ക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. നിർമ്മിതബുദ്ധി (എഐ) യുടെ സഹായത്തോടെയാവും ഇത്. രജിസ്റ്റർ ചെയ്ത മൊബൈലിലേക്കായിരിക്കും സന്ദേശം എത്തുക. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബരുകള്‍ കെഎസ്ഇബിയുടെ പക്കലുണ്ട്. അതിനാല്‍ വളരെ എളുപ്പത്തില്‍ പദ്ധതി നടപ്പാക്കാൻ കഴിയുകയും ചെയ്യും. ഇപ്പോള്‍തന്നെ ബില്ല്, വൈദ്യുതി മുടക്കം എന്നിവ ഉള്‍പ്പടെയുള്ളവ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.
മുൻകാലങ്ങളില്‍ ഉപയോഗിച്ച വൈദ്യുതിയുടെ ലോഡ്, ഇപ്പോള്‍ ഉപയോഗിക്കുന്ന ലോഡ്, അത് എങ്ങനെ കുറയ്ക്കാം എന്നുള്ളവയുള്പ്പടെ വിശദവിവരങ്ങളും മെസേജില്‍ ഉണ്ടാവും. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും അതിലൂടെ ബില്‍ തുക ഉയരുന്നത് ഇല്ലാതാക്കാനും കഴിയും എന്നാണ് കരുതുന്നത്. കേരളം കൊടുംചൂടില്‍ വെന്തുരുകിയ ഏപ്രില്‍ മാസത്തിലും മേയ് ആദ്യ വാരത്തിലും വൈദ്യുതി ഉപയോഗം ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിലയില്‍ എത്തിയതോടെയാണ് പുതുവഴി പരീക്ഷിക്കാൻ കെഎസ്ഇബി തയ്യാറായത്. മേയ് ആദ്യവാരം പീക്ക് ലോഡ് 5797 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു. വേനല്‍ മഴയുടെ വരവാേടെ ചൂട് അല്പം കുറഞ്ഞതിനാല്‍ ഇപ്പോള്‍ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ട്. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി പിടിച്ചുനില്ക്കാൻ കെഎസ്ഇബിയും സർക്കാരും കഠിന ശ്രമമാണ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബയില്‍ ദി ബൃഹൻ മുംബയ് ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗ് (ബെസ്റ്റ്) ഇത് നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ പഠിക്കുകയാണ്. കേരളത്തിലെ ചില എ.ഐ. എജൻസികളുമായും ചർച്ചചെയ്തിട്ടുണ്ട്. പദ്ധതി എന്നുമുതല്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. എസ്എംഎസ് സിസ്റ്റം നടപ്പാക്കുന്നത് കാര്യമായ പ്രയോജനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.