ബാബറിക്ക് പിറകെ അജ്മീർ പള്ളിയും ലക്ഷ്യം വെച്ച് സംഘപരിവാർ. സ്ഥലം മേയറുടെ അറിവോടെ അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് വരുത്തിത്തീർക്കാനാണ് സംഘപരിവാർ ശ്രമം.അജ്മീരിലെ അധയ് ദിന്‍കാ ജൊന്‍പുരി പള്ളിയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന ആവശ്വമാണ് അജ്മീര്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയിന് ഉന്നയിച്ചിരിക്കുന്നത്. സംസ്കൃത സ്കൂളിന്റെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ പള്ളിയില്‍ കാണാന്‍ സാധിച്ചുവെന്നാണ് ഇവരുടെ അവകാശ വാദം.നേരത്തെ, ഈ സ്ഥലം സരസ്വതി കാന്തഭരണ മഹാവിദ്യാലയമായിരുന്നു. ആക്രമണകാരികള്‍ പിടിച്ചെടുത്ത് അത് തകര്‍ക്കുകയായിരുന്നു. ഇവിടം സംരക്ഷിക്കണമെന്ന് ഇതിന് മുമ്ബും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു,’ പള്ളി സന്ദർശിച്ച് നീരജ് ജെയിന് പറഞ്ഞു. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് മുമ്ബൊരു ക്ഷേത്രവും സംസ്കൃത സ്കൂളും ഉണ്ടായിരുന്നു എന്നാണ് സ്ഥലം സന്ദർശിച്ച ശേഷം ജൈന സന്യാസിമാർ അവകാശപ്പെട്ടത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും അവർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ഈ വാർത്ത ഏറ്റെടുക്കുകയായിരുന്നു
അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവയുടെ മാതൃകയില്‍ അജ്മീരിലെ പള്ളിനില്‍ക്കുന്ന സ്ഥലവും തിരിച്ചുപിടിച്ച് സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.