തിരുവാർപ്പ് : ഓരു വെള്ളം കയറി വെള്ളത്തിൽ ഉപ്പിന്റെ അളവ് കൂടിയതിനെ തുടർന്ന് താഴത്തങ്ങാടിയിൽ നിന്ന് വാട്ടർ അതോററ്റി പമ്പിംങ് നിർത്തിയതിനാൽ തിരുവാർപ്പിൽ അതിരൂക്ഷമായ കുടിവെളള ക്ഷാമം . വേനൽ കനത്തതോടെ കിണറകളും തോടും വറ്റി . ജനങൾ ദുരിതത്തിലാണ് . ഓരുവെള്ളം കയറുന്നതിനു മുൻപായി താഴത്തങ്ങാടിയിൽ ഓരുമുട്ടു സ്ഥാപിക്കുമായിരുന്നു. ഇത്തവണ അതുണ്ടായില്ല . ഓരുവെളളത്തെ തുടർന്ന് പമ്പിംങ്ങ് മുടങ്ങാതിരിക്കാൻ , സ്ഥിരം സംവിധാനം ഏർപ്പെടുത്താതെ 2010 മുതൽ താഴത്തങ്ങാടിയിൽ ലക്ഷങ്ങൾ മുടക്കി താൽക്കാലിക തടയണയാണ് വാട്ടർ അതോററ്റി നിർമ്മിച്ചിരുന്നത് . ഈ പ്രവർത്തിയിൽ അഴിമതി ഉണ്ടെന്നും , ബണ്ട് നിർമ്മിക്കാനായി വർഷാ വർഷം ആറ്റിലിറക്കുന്ന നൂറ് കണക്കിന് ലോഡ് മണ്ണ് ജലാശയത്തിന്റെ നീരൊഴുക്കിന് തടസ്സം വരുന്നതായും ജനങ്ങളുടെ പരാതി ഉണ്ടായിരുന്നു…. ഓരു വെള്ളം മൂലം കുടിവെള്ള വിതരണം തടസ്സമാകും എന്നറിഞ്ഞിട്ടും വേണ്ട മുൻകരുതൽ എടുക്കാഞ്ഞത് വാട്ടർ അതോററ്റിയുടെയും അധികാരികളുടെയും പിടിപ്പ് കേടാണന്ന് തിരുവാർപ്പ് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്റെറി പാർട്ടി ആരോപിച്ചു. പഞ്ചായത്തിൽ എല്ലായിത്തും അടിയന്തരമായി ടാങ്കറുകളിൽ വെള്ളം എത്തിക്കാനാവശ്യമായ നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . പാർലമെന്റെറി പാർട്ടി ലീഡർ റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുരളിക്യഷ്ണൻ , സുമേഷ് കാഞ്ഞിരം , റേച്ചൽ ജയ്ക്ക ബ് , ബുഷ്റ തൽഹത്ത് തുടങ്ങിയവർ സംസാരിച്ചു.