ഒളിച്ചോടുന്ന ആളുമായി സംവാദത്തിന് ഇല്ല : രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി. രാഹുല്‍ ഗാന്ധി ആരാണെന്നും എന്തിന് മോദി ഇദ്ദേഹവുമായി സംവാദം നടത്തണം എന്നുമായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ ചോദ്യം. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പോലുമല്ല. താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിക്കുകയും പാർട്ടി തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറയട്ടെ. എന്നിട്ട് മോദിയെ സംവാദത്തിന് ക്ഷണിക്കൂ. അതുവരെ താങ്കളുമായുള്ള ഏതു സംവാദത്തിനും ഞങ്ങളുടെ പാർട്ടി വക്താക്കളെ പറഞ്ഞയക്കുന്നതായിരിക്കും, തേജസ്വി സൂര്യ പരിഹസിച്ചു.

Advertisements

ഒരു സാധാരണ ബിജെപി പ്രവർത്തകനുമായി തന്റെ സ്വന്തം തട്ടകത്തില്‍ മത്സരിക്കാനുള്ള ധൈര്യമില്ലാത്ത ഒരാള്‍ പൊങ്ങച്ചം പറയരുതെന്നായിരുന്നു അമേഠിയിലെ ബിജെപി സ്ഥാനാർഥിയായ സ്മൃതി ഇറാനിയുടെ പരിഹാസം. പ്രധാനമന്ത്രി മോദിയെ പോലെ ഒരാളോട് സംവാദം നടത്തണമെന്ന് പറയുന്ന താങ്കള്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആണോ എന്നും അവർ ചോദിച്ചു.മുൻ കോണ്‍ഗ്രസ് നേതാവും ബിജെപി ദേശീയ വക്താവുമായ ജയ്വീർ ഷെർഗിലും രാഹുലിനെ കടന്നാക്രമിച്ചു. പാർലമെന്റില്‍ രാഹുലിന്റെ ഹാജർനില ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ നിരത്തിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പാർലമെന്റില്‍നിന്നും അമേഠിയില്‍ നിന്നും പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നും ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് ഒളിച്ചോടിയ ആളാണ് മോദിയുമായി സംവാദത്തിന് വന്നിരിക്കുന്നത്. ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും ആഗ്രഹിക്കുന്ന കാര്യത്തിന് അർഹതയുണ്ടോയെന്ന് സ്വയം പഠിക്കണമെന്നും ജയ്വീർ ഷെർഗില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്ന് നേരത്തെ മോദിയേയും രാഹുലിനേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. തുടർന്നാണ് മോദിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്ന് രാഹുല്‍ മറുപടി നല്‍കിയത്. സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ജനങ്ങളുമായി പങ്കുവെച്ചത്.

ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തില്‍നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുല്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രധാന പാർട്ടികള്‍ മത്സരിക്കുമ്ബോള്‍ തങ്ങളുടെ നേതാക്കളെ നേരിട്ട് കേള്‍ക്കാൻ പൊതുജനങ്ങള്‍ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ അവതരിപ്പിക്കാൻ ഇരുകക്ഷികള്‍ക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.