നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ; 12 കാരൻ മരിച്ചു 5 പേർ  ഗുരുതരാവസ്ഥയിൽ

ലക്നൗ: ഉത്തർപ്രദേശില്‍ നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരൻ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുരൻപൂരിലാണ് സംഭവം. ചോറും നൂഡില്‍സും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടി.ആരോഗ്യനില നില മെച്ചപ്പെട്ടതിനെ തുടർന്ന് അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും അതേ രാത്രി അവർക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നാണ് 12 കാരൻ മരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.