തലശേരി :ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് പുത്തന്‍ രൂപഭാവങ്ങളിലുടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നു. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് കേരളത്തിലെ വിനോദ സഞ്ചാരികള്‍. ബീച്ചിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്തു പോകാനാവുന്ന ബീച്ചിനോട് ചേര്‍ന്ന് ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ളാറ്റ് ഫോം ഇപ്പോള്‍ തന്നെസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
ബീച്ചിന്റെ വടക്കെ അറ്റത്തു നിന്ന് തുടങ്ങി ഒരു കിലോമീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയുമുള്ള പ്ളാറ്റ്ഫോമാണ് നിര്‍മ്മിച്ചത്. 25 മീറ്ററോളം ആഴത്തില്‍ പൈലിങ് നടത്തി അതിനുമുകളില്‍ സ്ളാബ് വാര്‍ത്തെടുത്താണ് പ്ളാറ്റ് ഫോം നിര്‍മ്മിച്ചത്. പ്ളാറ്റ് ഫോമില്‍ നിന്നും 600 മീറ്ററിനുള്ളില്‍ വെച്ച് ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികള്‍ക്ക് ഇരിപ്പിടം കുട്ടികള്‍ക്കായുള്ള കളി യിടം,നടപ്പാത, സൈക്കിള്‍ ലൈന്‍, ഭക്ഷണശാല , സെക്യുരിറ്റി കാബിന് ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഊരാളുങ്കല്‍, ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. നിലവില്‍ 700 മീറ്ററോളം ഇവിടെ പൂര്‍ത്തിയായിട്ടുണ്ട് 700 മീറ്ററിലെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. മുഴപ്പിലങ്ങാട് ,ധര്‍മ്മടം ബീച്ചുകളില്‍ നാല് ഘട്ടങ്ങളിലായി 233.71 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കെ ഭാഗത്തു നിന്നാണ് തുടങ്ങുക. ബീച്ച് ആക്ടിവിറ്റിക്കുള്ള സൗകര്യം, റസ്റ്റോറന്റ് വാട്ടര്‍ സ്പോര്‍ട്സ് എന്നിവ ഈ ഭാഗത്തുണ്ടാകും.
മൂന്നാം ഘട്ടത്തില്‍ ധര്‍മ്മടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സര്‍ക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാം ഘട്ടത്തില്‍ ധര്‍മ്മടം തുരുത്തില് നിന്നും വികസന പ്രവൃത്തികള്‍ തുടങ്ങും ടൂറിസം മേഖലയില്‍ വടക്കെമലബാറിന്റെ സെന്‍ട്രല്‍ പോയന്റായി മാറാന്‍ ഒരുങ്ങുകയാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് ദേശിയ പാത നിര്‍മ്മാണം യാഥാര്ത്ഥ്യമാകുന്നതിനൊപ്പം മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ വികസനവും കണ്ണുരിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര വകുപ്പ്.