കോട്ടയം : ചങ്ങനാശ്ശേരിയിൽ എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിനിടയിൽ നിർത്താതെ പാഞ്ഞുപോയ കാർ പിൻതുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും, 13 ഗ്രാം കഞ്ചാവും പിടികൂടിയത്.
കൂട്ടിക്കൽ സ്വദേശി കടവ് കരയിൽ വീട്ടിൽ താരീഖ് തൗഫീഖ് (26) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഇറ്റലിയിൽ നിന്നും മൂന്നു വർഷം എംബിബിഎസ് പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുഹൃത്തിന്റെ പേരിലുള്ള കാറിൽ എറണാകുളത്തേക്കുള്ള വീട്ടിലേക്ക് പോവുബോൾ അസ്വഭാവികമായി വണ്ടി ഓടിച്ചതിനെ തുടർന്ന് ഹൈവേഎക്സൈസ് പട്രോളിംഗ് സംഘം പിൻതുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് പ്രതി പിടിയിലായത് .
ഉൻമാദ അവസ്ഥയിൽ ഇയാൾ വാഹനം ഓടിച്ച് വരുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇയാൾ കഴിഞ്ഞ ആഗസ്റ്റിലാണ് കേരളത്തിലെത്തിയത്. ശരീരം പുഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറും പ്രതി കാറിൽ സൂക്ഷിച്ചിരുന്നു . ഇത് ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ക്ഷീണം മാറ്റാനാണ് ഉപയോഗിക്കുന്നത് എന്നാണ് ഇയാൾ പറഞ്ഞത്.
ചങ്ങനാശ്ശേരി എക്സൈസ് ഓഫീസിൽ ഹാജരാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ , പ്രിവന്റീവ് ഓഫീസർ കെ.വി
ബാബു സി വിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ് , അമൽദേവ്. ഡി എക്സൈസ് ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു.