പട്ന: മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം സ്വകാര്യ സ്കൂൾ ആക്രമിച്ചു. സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാരും വീട്ടുകാരും കുഞ്ഞിനെ തിരഞ്ഞത്. കുഞ്ഞിനെ തിരഞ്ഞ് സ്കൂൾ അധികൃതർ വ്യക്തമായ ഉത്തരം നൽകാത്തതിനെ തുടർന്ന് സംശയമുയരുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
തുടർന്ന് സ്കൂൾ പരിസരത്ത് ഡ്രെയിനേജ് ഗട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പട്ന എസ് പി ചന്ദ്രപ്രകാശ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി സ്കൂളിൽ പ്രവേശിക്കുന്നത് കാണാം. എന്നാൽ, സ്കൂളിൽ നിന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ കുടുംബവും സമുദായവും സ്കൂളിന് നീതിയാവശ്യപ്പെട്ട് തെരുവിലിറങ്ങി. സ്കൂളിന്റെ പലഭാഗത്തും തീയിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സ്കൂളിലേക്കുള്ള റോഡും പ്രതിഷേധക്കാർ തടഞ്ഞു.