മിസ്സ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയ ഹർഷ ശ്രീകാന്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി.
കിടങ്ങൂർ – കട്ടച്ചിറ പുഴയോരം റോഡിൽ മലമേൽ ഇല്ലത്ത് ശ്രീകാന്ത് – സീമ ദമ്പതിമാരുടെ പുത്രിയായ ഹർഷ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈ SRM കോളേജിൽ ജേണലിസത്തിൽ പോസ്റ്റ് ഗ്രാജ്വറ്റ് വിദ്യാർഥിനിയാണ്. 2023ൽ ഹർഷ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ലുലു ബ്യൂട്ടി ക്വീൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഹർഷ ശ്രീകാന്ത് 2023ലെ മിസ്ക്രീൻ കേരള മത്സരത്തിൽ റണ്ണറപ്പ് ആയിരുന്നു.
സൗന്ദര്യ റാണി പട്ടം നേടിയ ഹർഷയ്ക്ക് ജന്മനാട്ടിലെ ജനങ്ങളും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് ഊഷ്മളമായ വാദ്യഘോഷണങ്ങളുടെ മലമേൽ ഇല്ലം വരെ ഹർഷയെ സ്വീകരിച്ച ആനയിച്ചു. പുഴയോരം റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.