കോട്ടയം : ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 അധ്യയന വർഷത്തിലേക്ക് പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഓ.ഇ. സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്. ഓൺലൈൻ ആയോ നേരിട്ടോ അപേക്ഷിക്കാം.(ഫോമിന് 100 രൂപ, എസ്. സി, എസ്. ടി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ) വെബ്‌സൈറ്റ് :www.fcikerala.org. അവസാനതീയതി: മേയ് 31 വൈകിട്ട് നാലു മണി.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2312504,9495716465