കോട്ടയം : ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ, കോളജ് വാഹനങ്ങളും മേയ് 22 ന് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചു രാവിലെ എട്ടു മണി മുതൽ നടത്തുന്ന സുരക്ഷ പരിശോധനക്ക് ഹാജരാക്കണമെന്ന് ആർ.ടി.ഒ. അറിയിച്ചു. പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ ലേബൽ പതിക്കും. ലേബൽ പതിപ്പിക്കാത്ത സ്‌കൂൾ വാഹനങ്ങൾ ജൂൺ ഒന്ന് മുതൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ആർ.ടി.ഒ. അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് മേയ് 25 ന് രാവിലെ എട്ടുമണിക്ക് കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ പബ്ലിക് സ്‌കൂളിൽ വെച്ച് ബോധവൽക്കരണക്ലാസ് സംഘടിപ്പിക്കുമെന്നും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഡ്രൈവർമാർ പങ്കെടുക്കേണ്ടതാണെന്നും ഉഴവൂർ ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. ഫോൺ: 04822- 249967