കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം സെക്ഷൻ്റെ കീഴിലുള്ള പുതുക്കാട്, ഇടയ്ക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടട, കരിമഠം , ചെങ്ങളം വായനശാല, ഉസ്മാൻ കവല, പുതുക്കാട് 50 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണവെട്ട, ആലുമിനിയം, ഇൻഡസ് , വെരൂർ , മടുക്കംമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ പൂവത്താനി, തെള്ളിയാമറ്റം, കളത്തൂക്കടവ്, വലിയ മംഗലം, രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ്, മരിയൻ ആശ്രമം, മരിയൻ ടവ്വർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.