മാമ്പഴക്കാലമായേ…എങ്ങനെ “കെമിക്കല്‍ അടിച്ച” മാമ്പഴത്തെ തിരിച്ചിറിയാം? ഇതാ ചില വഴികൾ…

മാമ്പഴക്കാലമാണ്. രുചിയും മണവും ഗുണവും ഏറെയുള്ള ഒന്നാണിത്. എന്നാല്‍ പണ്ടത്തെ പോലെ മായം കലര്‍ത്താത്തവയല്ല, മായം കലര്‍ത്തി വരുന്നവയാണ് വിപണിയില്‍ ലഭിയ്ക്കുന്ന മാങ്ങയില്‍ ഭൂരിഭാഗവും. ഇതിനാല്‍ മാങ്ങ കഴിയ്ക്കുന്നതിനാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുന്നത്. പലപ്പോഴും നാച്വറലായി പഴുപ്പിച്ചതാണോ അതോ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നം. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയാം.

Advertisements

​മാങ്ങ കൃത്രിമമായി പഴുപ്പിയ്ക്കാന്‍​

മാങ്ങ കൃത്രിമമായി പഴുപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ്. ഇത് ആരോഗ്യത്തിന് പല ദോഷങ്ങളും വരുത്തുന്ന ഒന്നാണ്. എല്ലാ മാമ്പഴത്തിലും പഴുക്കാന്‍ എഥിലീന്‍ എന്ന ഘടകം ആവശ്യമാണ്. ഇതിലെ ഈ ഘടകം ജെല്‍ രൂപത്തിലേക്ക് മാറുമ്പോഴാണ് പച്ചമാങ്ങ പഴുത്തു വരുന്നത്. ഇത് കൃത്രിമമായി നല്‍കിയാല്‍ മാങ്ങ പഴുപ്പിച്ചെടുക്കാം. ഓരോ മാങ്ങയിലും ഉള്ള എഥിലീന്റെ അളവ് വ്യത്യസ്തമാണ്. ഇതിനാലാണ് ഒരേ രീതിയില്‍ മൂപ്പെത്തിയതെങ്കിലും പല മാങ്ങകളും പല സമയത്തായി പഴുക്കുന്നത്.

​കാണാന്‍ നല്ല പഴുത്തത്​


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

​കാല്‍സ്യം കാല്‍ബൈഡില്‍ ഫോസ്ഫറസ്, ആര്‍സെനിക് പോലുള്ള വിഷവസ്തുക്കളുണ്ട്. ഇവ ദോഷം വരുത്തുന്നവയാണ്. ഇത് നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാക്കുന്ന അപകടങ്ങളും രോഗാവസ്ഥകളും പലതാണ്. ഇവ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. കാല്‍സ്യം കാര്‍ബൈഡ് ഇട്ടാല്‍ എല്ലാം ഒരുപോലെ പഴുക്കും. എന്നാല്‍ രുചിയുണ്ടാകില്ല. കാണാന്‍ നല്ല പഴുത്തത് എന്ന തോന്നലുണ്ടാകും. ഇത്തരം മാങ്ങകള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിയ്ക്കും.​

​വെള്ളത്തില്‍​

നാം ഒരു പെട്ടി മാങ്ങ വാങ്ങിയാല്‍ അത് സാധാരണ ഗതിയില്‍ പല സമയത്തായി പഴുക്കും. ഇത് ഒരുമിച്ച് പഴുത്താല്‍ കൃത്രിമവസ്തു ഉപയോഗിച്ചതാണെന്ന് കരുതാം. ഇതുപോലെ തന്നെ ഇതിന്റെ ഒരു വശത്ത് മാത്രം ആദ്യം മഞ്ഞനിറം വരുന്നതും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗം കാരണം വരുന്നാണ്. മാത്രമല്ല, ഇത് ഉപയോഗിയ്ക്കുമ്പോള്‍ മാങ്ങയില്‍ ഒരു വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചിരിയ്ക്കുന്നതും കാണാം. ഇത് മുറിച്ചാല്‍ നാച്വറലായി പഴുത്തത് മുറിച്ചാല്‍ ജ്യുസ് ഉണ്ടാകും. എന്നാല്‍ കാല്‍സ്യം കാര്‍ബൈഡ് മുറിച്ചാല്‍ ഇത്തരം ജ്യൂസ് വരില്ല. ഒരു ബക്കറ്റ് വെള്ളത്തില്‍ മാങ്ങ ഇട്ടു നോക്കുക. പ്രകൃതിദത്തമായി പഴുത്തതാണെങ്കില്‍ ഇത് താഴ്ന്നു പോകും. അല്ലെങ്കില്‍ ഇത് മുങ്ങിയും താണും വരും. ചെറുചൂടുള്ള വെള്ളത്തില്‍ മാങ്ങ ഇട്ടു വയ്ക്കാം. കൃത്രിമമായി പഴുപ്പിച്ചതാണെങ്കില്‍ വെള്ളത്തിന് ഇളം മഞ്ഞ നിറം ഉണ്ടാകും.

​ജ്യുസ് ​

നാം ഒരു പെട്ടി മാങ്ങ വാങ്ങിയാല്‍ അത് സാധാരണ ഗതിയില്‍ പല സമയത്തായി പഴുക്കും. ഇത് ഒരുമിച്ച് പഴുത്താല്‍ കൃത്രിമവസ്തു ഉപയോഗിച്ചതാണെന്ന് കരുതാം. ഇതുപോലെ തന്നെ ഇതിന്റെ ഒരു വശത്ത് മാത്രം ആദ്യം മഞ്ഞനിറം വരുന്നതും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗം കാരണം വരുന്നാണ്. മാത്രമല്ല, ഇത് ഉപയോഗിയ്ക്കുമ്പോള്‍ മാങ്ങയില്‍ ഒരു വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചിരിയ്ക്കുന്നതും കാണാം. ഇത് മുറിച്ചാല്‍ നാച്വറലായി പഴുത്തത് മുറിച്ചാല്‍ ജ്യുസ് ഉണ്ടാകും. എന്നാല്‍ കാല്‍സ്യം കാര്‍ബൈഡ് ഇട്ട് പഴുത്തത് മുറിച്ചാല്‍ ഇത്തരം ജ്യൂസ് വരില്ല.

ഒരു ബക്കറ്റ് വെള്ളത്തില്‍ മാങ്ങ ഇട്ടു നോക്കുക. പ്രകൃതിദത്തമായി പഴുത്തതാണെങ്കില്‍ ഇത് താഴ്ന്നു പോകും. അല്ലെങ്കില്‍ ഇത് മുങ്ങിയും താണും വരും. ചെറുചൂടുള്ള വെള്ളത്തില്‍ മാങ്ങ ഇട്ടു വയ്ക്കാം. കൃത്രിമമായി പഴുപ്പിച്ചതാണെങ്കില്‍ വെള്ളത്തിന് ഇളം മഞ്ഞ നിറം ഉണ്ടാകും.

​മാങ്ങ വാങ്ങുമ്പോള്‍ ​

ഇത്തരം മാങ്ങ വാങ്ങുമ്പോള്‍ ഇവ നീക്കാന്‍ നല്ലതുപോലെ മാങ്ങ കഴുകാം. ബേക്കിംഗ് സോഡ ചേര്‍ത്ത വെളളത്തില്‍ മാങ്ങ ഇട്ടു വയ്ക്കുക. പിന്നീട് സാധാരണ വെള്ളത്തില്‍ കഴുകി ഇത് ഉപയോഗിയ്ക്കാം. ഇതുപോലെ തൊലിയോടെ മാങ്ങ കഴിയ്ക്കാതിരിയ്ക്കുക. തൊലി നീക്കി കഴിയ്ക്കുന്നത് തൊലിപ്പുറത്തെ ദോഷങ്ങള്‍ ഉള്ളിലേയ്‌ക്കെത്തുന്നത് തടയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.