കോട്ടയം : എം സി റോഡിൽ കോട്ടയം ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ ലോറി കാറിൽ ഇടിച്ച് രണ്ടുപേർക്കു പരിക്ക്. സംക്രാന്തി സ്വദേശികളായ ഫർസാൻ (26) , അലി (27) എന്നിവർക്കാണ് പരിക്കേറ്റത്. അലിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, ഫർസാനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11:30 യോടു കൂടി ബേക്കർ ജംഗ്ഷനിൽ വൈഡബ്ല്യു സി എ യുടെ ഇറക്കത്തിൽ ആയിരുന്നു അപകടം. ബേക്കറി ജംഗ്ഷനിൽ നിന്നും ഇറക്കം ഇറങ്ങി എത്തിയ ലോറി ആക്സിൽ ഒടിഞ്ഞ നിയന്ത്രണം നഷ്ടമായി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കുടിയ കൂടിയ നാട്ടുകാർ ചേർന്നാണ് അലിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർ ആയ അനസ് ആണ് ഫർഹാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.