തന്റെ ജീവിതം ഒരു തുറന്ന പുസ്തകം : വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് 

കോട്ടയം : തന്നെ  സസ്പെൻ്റ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. ഇന്ന് രാവിലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ പെന്തികോസ്തി  പെരുന്നാൾ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.  സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും,വിശ്വാസികൾ തനിക്കൊപ്പം ഉണ്ട് എന്നും അദ്ദേഹം പറ 1ഞ്ഞു. താൻ മനപൂർവ്വം ഒരു തെറ്റും ചെയ്തിട്ടില്ല.ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

Advertisements

കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി ഇന്നലെ കോടതി സ്റ്റേ ചെയ്തിരുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതായിരുന്നു ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം നൽകി തുടങ്ങി 15 ഇന കാരണങ്ങളാണ് സസ്പെന്‍ഷന് കാരണമായി നിരത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.