ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് പ്രായമാകുമ്പോൾ നേരിടുന്നത്. ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ടെന്നതാണ് യാഥാർത്ഥ്യം. മുഖക്കുരു, മുഖത്തെ കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാൻ ബുദ്ധിമുട്ടുന്നവരായിരിക്കും പല പെൺകുട്ടികളും. പൊതുവെ മുഖക്കുരുവിൻ്റെ പ്രധാന കാരണം ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. പ്രായമാകുമ്പോൾ പെൺകുട്ടികളുടെ മുഖത്ത് മുഖക്കുരു വരാറുണ്ട്.
മുൾട്ടാണിമിട്ടി
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ ഏറെ സഹായിക്കുന്നതാണ് മുൾട്ടാണിമിട്ടി. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ പലപ്പോഴും ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ നിറവ്യത്യാസം മാറ്റാനും സഹായിക്കും. മുഖത്തെ എണ്ണമയമൊക്കെ കുറയ്ക്കാൻ വളരെ നല്ലതാണ് മുൾട്ടാണിമിട്ടി. മുഖക്കുരു പോലെയുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് മുൾട്ടാണിമിട്ടി.
റോസ് വാട്ടർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ്മത്തിൽ നല്ലൊരു ടോണറായി പ്രവർത്തിക്കാൻ കഴിയുന്നതാണ് റോസ് വാട്ടർ. ചർമ്മത്തിന് തിളക്കം കൂട്ടാനും അതുപോലെ ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും റോസ് വാട്ടർ സഹായിക്കും. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിന് ഏറെ നല്ലതാണ്. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ റോസ് വാട്ടർ സഹായിക്കും. ചർമ്മത്തിലെ ചുവപ്പും വീക്കവുമൊക്കെ ഇല്ലാതാക്കാനും റോസ് വാട്ടർ ഏറെ നല്ലതാണ്.
കറ്റാർവാഴ
ചർമ്മത്തിലെ എല്ലാ പ്രകോപനങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴ. ഇത് വെറുതെ ജെല്ലായി എടുത്ത് മുഖത്ത് തേയ്ക്കാവുന്നതാണ്. അതുപോലെ ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാനും കറ്റാർവാഴ ഏറെ സഹായിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, നിറ വ്യത്യാസം, സൺ ടാൻ എന്നീ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴ ജെൽ.
വൈറ്റമിൻ ഇ
ചർമ്മത്തിനും മുടിയ്ക്കും ഏറെ മികച്ചതാണ് വൈറ്റമിൻ ഇ. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ നിന്ന് സംരക്ഷിക്കാൻ വളരെ നല്ലതാണ് വൈറ്റമിൻ ഇ. വരണ്ട ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാൻ വൈറ്റമിൻ ഇ സഹായിക്കും. മുഖക്കുരു മാറ്റി ചർമ്മം നല്ല ക്ലിയറാക്കി വയ്ക്കാൻ വളരെ നല്ലതാണ് വൈറ്റമിൻ ഇ.
പായ്ക്ക് എങ്ങനെ തയാറാക്കാം
ഇതിനായി ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു വൈറ്റമിൻ ഇ ഗുളികയും ചേർത്ത് യോജിപ്പിക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുൾട്ടാണിമിട്ടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം അൽപ്പം റോസ് വാട്ടറും ചേർത്ത് പേസ്റ്റാക്കി എടുക്കുക. ഇനി ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലുമിടുക. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കുക.