കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി; രണ്ട് സ്ത്രീകളും കാമുകന്മാരും ആറ്റിങ്ങലിൽ പിടിയിൽ

ആറ്റിങ്ങൽ: കൊച്ചു മക്കളെ ഉപേക്ഷിച്ചു  കാമുകൻമാർക്കൊപ്പം  പോയ രണ്ട് സ്ത്രീകളും  കാമുകന്മാരും അറസ്റ്റിൽ .
 പള്ളിക്കൽ സ്വദേശികളായ  ഭർതൃമതി കളായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം കാറിൽ കഴിഞ്ഞ  26 ന് രാത്രി നാടുവിടുകയായിരുന്നു.

Advertisements

 വർക്കല രഘുനാഥപുരം  ബി എസ് മൻസിൽ  ഷൈൻ (38)എന്ന് വിളിക്കുന്ന ഷാൻ , കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകൾക്കൊപ്പം തമിഴ്നാട്  കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഇവർ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ  ഫോൺ നമ്പർ കണ്ടുപിടിച്ച്  ഫോണിലൂടെ  സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും  കൈക്കലാക്കി സ്ത്രീകളോടൊപ്പം  വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു  മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും  നാലു വയസ്സും 12 വയസ്സുള്ള ഉള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക്  അഞ്ചു വയസ്സുള്ള ഒരു  കുട്ടിയും ഉണ്ടായിരുന്നു അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെ ഭക്ഷണം  കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിൽ ആയിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ .വി . ഗോപിനാഥ് ൻറെ പ്രത്യേക നിർദ്ദേശപ്രകാരം  ഡി.വൈ.എസ്.പി . പി നിയാസിൻറെ മേൽനോട്ടത്തിൽ പള്ളിക്കൽ സി.ഐ  പി. ശ്രീജിത്ത് എസ്. ഐ സഹിൽ എസ്. എസ് പി . ഓ രാജീവ് സി .പി . ഷമീർ  അജീഷ് മഹേഷ്  വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ , ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.