കോട്ടയം : ഹിന്ദു ഐക്യവേദി 21-ാമത് സംസ്ഥാന സമ്മേളനം 2024 മെയ് 24, 25, 26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ. പി ശശികല ടീച്ചർ അറിയിച്ചു. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ. മെയ് 24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യഗ്രഹവും, കേരള നവോത്ഥാനവും എന്നതാണ് സെമിനാർ വിഷയം.സെമിനാറിൽ വൈക്കം സത്യാഗ്രഹ സമര നായകൻ റ്റി. കെ. മാധവൻ്റെ ചെറുമകൻ എൻ. ഗംഗാധരൻ ഭദ്രദീപ പ്രോജ്ജ്വലനം നടത്തും. റിട്ട : ജസ്റ്റീസ് സി. എൻ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ബിജെപി തമിഴ്നാട് ബിജെപി പ്രസിഡൻ്റ് അണ്ണാമലൈ കുപ്പുസ്വാമി ഐ പി എസ് ഉത്ഘാടനം ചെയ്യും. ദേശീയ പ്രഞ്ജാപ്രവാഹ് ജെ. നന്ദകുമാർ, ഓർഗനൈസർ വാരിക ചീഫ് റിപ്പോർട്ടർ പ്രഭുൽ പ്രദീപ് കേത്കർ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ഹിന്ദു ഐക്യവേദി വക്താക്കളായ ആർ. വി. ബാബു, ഇ എസ് ബിജു, വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതി സഹസംയോജകൻ എം. വി. ഉണ്ണികൃഷ്ണൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.
മെയ് 25ന് ഹിന്ദു നേതൃസമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ അമൃതാനന്ദമയീ മഠം മുഖ്യകാര്യദർശി സംപൂജ്യ: അമൃത സ്വരൂപാനന്ദ സരസ്വതി സ്വാമികൾ ഉത്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല ടീച്ചർ അധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി വിഷയാവതരണം നടത്തും. ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ വർദ്ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ക്ഷേത്ര ആചാരങ്ങളിൽ അനാവശ്യ ഇടപെടലുകൾ, തൃശ്ശൂർ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങൾ, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കൽ, പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴിൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കർമ്മപരിപാടികൾ ആവിഷ്കരിക്കും. നേതൃ സമ്മേളനത്തിൽ 220ലധികം സമുദായ സംഘടനകളിലെ 350ലധികം നേതാക്കൾ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 26ന് പ്രതിനിധി സമ്മേളനം ഗൗരീശങ്കരം ഹാളിൽ ആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ്
എം. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന നേതാക്കളായ കെ പി ഹരിദാസ്, പി. സുധാകരൻ, നിഷ സോമൻ, മഞ്ഞപ്പാറ സുരേഷ്, ഷൈനു ചെറോട്ട്.ആർ. വി. ബാബു, ഈ. എസ്. ബിജു, സി. ബാബു, വി. സുശീകുമാർ, പി. ജ്യോതിന്ദ്രകുമാർ എന്നിവർ സമ്മേളനത്തിൽ വിവിധകാലാംശങ്ങളിൽ നേതൃത്വം നൽകും. സമ്മേളനത്തിൽ ആയിരത്തിലധികം ജില്ലാ ഉപരികർത്താക്കൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല ടീച്ചർ, സംസ്ഥാന വക്താവ് ഈ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹൻ, സംസ്ഥാനസമിതി അംഗം പ്രൊഫ: റ്റി. ഹരിലാൽ, കൃഷ്ണകുമാർ കുമ്മനം, ജില്ലാ ജന :സെക്രട്ടറി. ആർ ജയചന്ദ്രൻ തുടങ്ങിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.