കോട്ടയം മെഡിക്കൽ കോളേജിലെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി ആശുപത്രി അധികൃതർ 

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നും മാർച്ച് 9 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന് 21 ന് മരണപ്പെട്ട രവീന്ദ്രൻ (65),എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കും പൂരം സേതുജോർജ്ജ് (59)ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 3 ന് വന്ന് 5 ന് മരിച്ച ശ്രീധരൻ (75)പത്തനംതിട്ടജില്ലാ ആശുപത്രിയിൽ നിന്നും മാർച്ച് 27 ന് വന്ന് ഏപ്രിൽ 4 ന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു(65) അടൂർ ജനറൽആശുപത്രിയിൽ നിന്ന് 

Advertisements

ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി(60),ഏപ്രിൽ22ന് വന്ന് 24 ന് മരിച്ച അരുൺ(47) ഏപ്രിൽ 19 ന് വന്ന് 29 ന് മരിച്ച ബാബു (58) മെയ് 7 ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ(55) മെയ്10 ന് വന്ന് 11 മരിച്ച ഒരു വയോധികൻ ഉൾപ്പെടെ 9 മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.ഏഴുദിവസത്തിനകം ഈ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.