പാലായിൽ റോഡരികിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്ക് തിരിക്കുന്നതിനിടെ അപകടം: ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം

കോട്ടയം: റോഡരികിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ബൈക്ക് തിരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. പാലാ പന്തത്തല ഭൂതക്കുഴി ജോയി (60) ആണ് മരിച്ചത്. പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈൽ ജംങ്ഷന് സമീപമായിരുന്നു അപകടം.

Advertisements

വെള്ളി വൈകിട്ട് 7.30നായിരുന്നു സംഭവം. ഇവിടെയുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങി റൊഡിൽ ബൈക്ക് തിരിക്കുന്നതിനിടെ എത്തിയ കാർ ജോയിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജോയിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കുമരകം വല്യാറപുത്തൻപുര ലില്ലിക്കുട്ടി. മക്കൾ: ലിജിമോൾ, ജിജി, ജൂബിനു, ജോമി.

Hot Topics

Related Articles