ന്യൂഡൽഹി : സാമൂദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ ശക്തിയായി മാറി അധികാര പങ്കാളിത്തം ഉറപ്പാക്കിയെങ്കിൽ മാത്രമേ സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ സംജാതമാവുകയുള്ളു എന്ന് എസ് എൻ ഡി പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ സംഘടിപ്പിച്ച നേതൃത്വ സംഗമ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ചവർ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര അവകാശങ്ങളിൽ പങ്കാളിത്തം നൽകാതിരുന്നതിനാൽ ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നൽകുവാൻ കഴിഞ്ഞിട്ടില്ലാ. സമസ്ഥമേഖലയിലും നീതി ഇന്നും അകലങ്ങളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വർഷങ്ങൾ കടന്നു പോയിട്ടും യഥാർത്ഥ സ്വാതന്ത്ര്യം അവർക്ക് ലഭ്യമായിട്ടില്ലാ.എന്നാൽ സമുദായം ഒറ്റക്കെട്ടായി നിന്നാൽ കേരള ഭരണം കൈയ്യിലിരിക്കും. അതിനായി മഹാഗുരുവിൻ്റെ ലോകോത്തര സന്ദേശമായ സംഘടിച്ച് ശക്തരവാവുക എന്നത് ഓരോ ഈഴവൻ്റെയും ഹൃദയത്തിലും പ്രവർത്തിയിലും മുഴങ്ങണം. അതു വഴി അധികാരം കൈപ്പിടിയിലെത്തിക്കുവാനുള്ള പോരാട്ടത്തിന് സജ്ജരാകാൻ തുഷാർ ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാതി വിവേചനങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ ജാതീയമായി സംഘടിക്കണമെന്നും യാഥാർത്ഥ്യമായ ജാതിയുടെ പേരിൽ ഈഴവ സമുദായം സംഘടിക്കുക തന്നെ ചെയ്യണമെന്നും തുഷാർ കൂട്ടിചേർത്തു
യൂണിയൻ ഏർപ്പെടുത്തിയ ചികിത്സാ ധന സഹായവും വിദ്യാഭ്യാസ ധന സഹായവും തുഷാർ വെള്ളാപ്പള്ളി വിതരണം ചെയ്തു.
ശാഖ ഭാരവാഹികരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് തുഷാർ വെള്ളാപ്പള്ളിക്കും അരയാകണ്ടി സന്തോഷിനും നൽകിയത്.
ഡൽഹി യൂണിയൻ പ്രസിഡണ്ട് പി എസ് അനിൽ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പന്തളം യൂണിയൻ പ്രസിഡണ്ട് അഡ്വ സിനിൽ മുണ്ടപ്പള്ളി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. അനിരുദ്ധ് കാർത്തികേയൻ സി ഡി സുനിൽകുമാർ, എൻ കെ അനിൽ. കെ പി പ്രകാശൻ, ജ്യോതി ബഹുലേയൻ, എന്നിവർ സംസാരിച്ചു.