കോട്ടയം: ജില്ലയിൽ സ്ഥലങ്ങളിൽ മെയ് 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ രാവിലെ 8.00 മണിമുതൽ വൈകിട്ട് 6.00 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, എസ് എച്ച് മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ഐ സി എച്ച്, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, മധുരം ചേരിക്കടവ്, കളത്തിപ്പടി, അനർട്ട് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുനതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ടു 6 മണി വരെ ഗാന്ധിനഗർ സെക്ഷന്റെ പരിധി യിൽ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,കൊച്ചിടപ്പാടി, കരുണ, ഐ എം എ, റോട്ടറി ക്ലബ്ബ്, കുപ്പി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുങ്കാവ്, കയ്പനാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വരാപ്പത്ര , ഹൈസ്കൂൾ , പുതിയകാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ബി ടി എസ് ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശ എസ് എൻ ഡി പി ,കാരാമ, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക,ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.