മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ്റെ 32-ാം വാർഷിക സമ്മേളനം നാളെ ;  സർവ്വകലാശാല ക്യാമ്പസിൽ നടക്കും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ വിദ്യാഭ്യാസനയങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പൊതുസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്നവയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ ചുവപ്പു പരവതാനി വിരിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും അനുവർത്തിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പുകൾക്ക് സമ്മേളനം രൂപം നൽകും.  

Advertisements

*സമാനതകളില്ലാത്ത  സാമ്പത്തിക പ്രതിസന്ധി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റായ സാമ്പത്തിക നയങ്ങൾ പിന്തുടരുന്നതിലൂടെ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സർക്കാരും, മഹാത്മാഗാന്ധി സർവ്വകലാശാലയും നിലവിൽ അഭിമുഖീകരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. ഈ മാസം വിരമിക്കുന്ന ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെച്ചേക്കും എന്ന ആശങ്ക നിലനിൽക്കുന്നു. KSRTC ജീവനക്കാർക്ക് മാസാവസാനം പോലും ശമ്പളം പൂർണ്ണമായും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. സർക്കാറിൻ്റെ സാമ്പത്തിക മുൻഗണനകൾ അടിയന്തിരമായി തിരുത്തി ജോലി ചെയ്യുന്ന ജീവനക്കാരന് ഒന്നാം തിയ്യതി ശമ്പളം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

*11-ാം ശമ്പള പരിഷ്‌കരണ കുടിശ്ശിക, കുടിശ്ശികയായ DA, ലീവ് സറണ്ടർ എന്നിവ ഉടൻ അനുവദിക്കുക. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക

ദൈനംദിനം ഉയരുന്ന ജീവിതച്ചിലവുകളുടെയും വിലക്കയറ്റത്തിൻ്റെയും ഇടയിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ആവാതെ നട്ടം തിരിയുകയാണ് ശരാശരി സർക്കാർ ജീവനക്കാർ. 21 % DA കുടിശ്ശിക നിലനിൽക്കുമ്പോൾ വെറും 2% DA മാത്രമാണ് നിലവിൽ അനുവദിച്ചത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ലീവ് സറണ്ടർ ആനുകൂല്യം ഫലത്തിൽ മരവിച്ച നിലയിലാണ്. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കേണ്ട സമയം ആസന്നമയിരിക്കെ അഞ്ചുവർഷത്തിൽ ശമ്പളപരിഷ്കരണം എന്ന കീഴ് വഴക്കം അട്ടിമറിയ്ക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന പോരാട്ടങ്ങളിൽ ഗാന്ധി എംപ്ലോയീസ് യൂണിയൻ്റെ സജീവ പങ്കാളിത്തം ഉണ്ടാകും.

*മെഡിസെപ് ന്യൂനതകൾ പരിഹരിക്കുക

ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി താളം തെറ്റുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. കൂടുതൽ ആശുപത്രികളും പ്രധാന ആശുപത്രികളിൽ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി മെഡിസെപ് ആകർഷകമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

*പങ്കാളിത്ത പെൻഷൻ പിൻവലിക്കണം

രാജ്യവ്യാപകമായി കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമ്പോഴും അധികാരത്തിൽ എത്തിയാലുടൻ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് വാഗദാനം നൽകി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഒന്നിന് പുറകെ ഒന്നായി പുനഃപരിശോധന കമ്മീഷനുകളെ നിയമിച്ചു കൊണ്ട് യുവ തലമുറ ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

*സർവ്വകലാശാല PD സെക്ഷനിൽ നിന്നും ഡിഗ്രി ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിഷയത്തിൽ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

സർവ്വകലാശാല PD സെക്ഷനിൽ നിന്നും ഡിഗ്രീ ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഈ വിഷയം സർവ്വകലാശാലക്കു പൊതുസമൂഹത്തിൽ ഉണ്ടാക്കിയ വിശ്വാസ്യതാ നഷ്ടം പരിഹരിക്കാൻ അടിയന്തരമായി ഈ കേസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചു സമയബന്ധിതമായി യഥാർഥ കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

*സിപാസ് ജീവനക്കാരുടെ ശമ്പള കുടിശ്ശിക, ബാധ്യത സിപാസ് ഏറ്റെടുക്കുക

എംജി സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്നും സിപാസ് സൊസൈറ്റിയുടെ രൂപീകരണത്തിന് വേണ്ടി പിരിച്ചു വിടപ്പെട്ട അധ്യാപക ജീവനക്കാരുടെ 2022 സെപ്തംബർ വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിന് ബഹുഃ സുപ്രിം കോടതി അന്ത്യ ശാസനം നൽകിയിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരുടെ അടക്കമുള്ള ബാധ്യതകൾ സിപാസ് ഏറ്റെടുക്കുമെന്ന കരാറിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ആയിരം കോടി വിലമതിക്കുന്ന സ്ഥാപനങ്ങൾ സൗജന്യമായി സിപാസിന് കൈമാറിയത്. നിലവിൽ സിപാസിൽ ജോലിയിൽ തുടരുന്ന ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകേണ്ടത് സിപാസ് ആണ് എന്ന് സർക്കാരും നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ വിഷയത്തിൽ തർക്കം തുടരുന്നത് അങ്ങേയറ്റം ദുരൂഹമാണ് സിപാസിൻറെ ഡയറക്ടർ  സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പർ ആയിരിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ് നിലവിലെ സാഹചര്യത്തിൽ സിപാസിൻ്റെ ചുമതല വഹിക്കുന്ന വ്യക്തി സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത് നയപരമായ തീരുമാനങ്ങൾ 

കൈക്കൊള്ളുന്ന സ്ഥിതിയിൽ സർവ്വകലാശാലയുടെ താലപര്യങ്ങൾ സംരക്ഷിക്കപ്പെടും എന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.

*NAAC A + + അംഗീകാരം, മഹാത്മാഗാന്ധി സർവ്വകലാശാലക്ക് അഭിമാന നേട്ടം

എല്ലാ വിഭാഗം ജീവനക്കാരുടെയും ആത്മാർഥമായ പങ്കാളിത്തവും പരിശ്രമവും ഉറപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ അഭിമാന നേട്ടത്തിലേക്ക് സർവ്വകലാശാലയെ നയിക്കാൻ സഹായകമായത്, NAAC A + + നേട്ടത്തിന് ചുക്കാൻ പിടിച്ച ബഹുഃ വൈസ് ചാൻസലർ ഡോ. സി.റ്റി. അരവിന്ദ കുമാറിനെ അഭിനന്ദിക്കുന്നു. സർവ്വകലാശാലയുടെ മുന്നോട്ടുള്ള വളർച്ചക്ക് ഈ നേട്ടം ഒരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉമ്മൻ ചാണ്ടി അനുസ്‌മരണത്തോടെ ആരംഭിക്കുന്ന എംപ്ലോയീസ് യൂണിയന്റെ മുപ്പത്തി രണ്ടാമത് വാർഷിക സമ്മേളനം ബഹു. മാത്യു കുഴൽനാടൻ എം എൽ എ ഉത്ഘാടനം ചെയ്യും. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന മെരിറ്റ് അവാർഡ് വിതരണം ബഹു. വൈസ് ചാൻസലർ പ്രൊഫ: (ഡോ.) സി ടി അരവിന്ദകുമാർ നിർവഹിക്കും. സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ, സർവീസ് സംഘടനാനേതാക്കൾ ആശംസകൾ അർപ്പിക്കും.

ജോസ് മാത്യു,ജനറൽ സെക്രട്ടറി

എൻ നവീൻ, പ്രസിഡൻ്റ്

എൻ മഹേഷ് (എഫ് യു ഇ ഒ സംസ്ഥാന ജന. സെക്രട്ടറി)

മേബിൾ എൻ.എസ്. (വൈസ് പ്രസിഡന്റ്)

പ്രമോദ് എസ്., (വൈസ് പ്രസിഡന്റ്)

  ഐസക്ക് ജെ. (ജോയിൻ്റ് സെക്രട്ടറി)

ജോബിൻ ജോസഫ് (സെറ്റോ ,ജില്ലാ കൺവീനർ) അരവിന്ദ് കെ വി (സെറ്റോ, താലൂക്ക് കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Hot Topics

Related Articles