കോട്ടയത്തെ സി.പി.എമ്മിനെ നയിക്കാൻ സമരപോരാട്ടങ്ങളുടെ നായകൻ; ചങ്ങനാശേരിയിൽ നിന്നും ജില്ലയുടെ നേടുനായകത്വത്തിലേയ്ക്ക് എ.വി റസൽ എത്തുന്നു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനം സെക്രട്ടറിയായി എ വി റസലി(60)നെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

Advertisements

നിരവധി സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് എ വി റസൽ സിപിഎം അമരത്തേക്കെത്തിയത്. കൊല്ലം എസ് എൻ കോളേജിലെ പഠനശേഷം യുവജന രംഗത്തെത്തി. യുവജന എൺപതുകളിലെ അതിതീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയിൽ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981 ൽ പാർടി അംഗമായി. 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് നിരവധി പൊലീസ് മർദനത്തിന് ഇരയായി . എ കെ ആൻറണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ സംഭവത്തെ തുടർന്നുള്ള പ്രതിഷേധം നയിച്ചും പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ ഉജ്ജ്വലമായ യുവജന മുന്നേറ്റത്തിന് നേതൃത്വം നൽകി.

സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ജില്ലാ നേതൃത്വത്തിൽ സംഘാടകനായി. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. യുവജന നേതാവായിരിക്കെ 2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ). ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ബിന്ദു വാണ് ഭാര്യ. ഏക മകൾ ചാരുലത. മരുമകൻ: അലൻ ദേവ്.

Hot Topics

Related Articles