കനത്ത മഴ ; ഞീഴൂർ – കാട്ടാമ്പാക്ക് റോഡിൽ തിട്ടയിടിഞ്ഞു : അപകട സാധ്യത

ഞീഴൂർ : കനത്ത മഴയെ തുടർന്ന് റോഡിൻ്റെ സൈഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണു. ഞീഴൂർ പഞ്ചായത്തിലെ ഞീഴൂർ- കാട്ടാമ്പാക്ക് റോഡിൽ ഞീഴൂർ ആയുർവേദ ആശുപത്രിക്ക് സമീപവും, തുരുത്തിപ്പള്ളി -വെണ്ണമറ്റം റോഡിലുമാണ് തീരമിടിഞ്ഞ് വലിയ തോട്ടിലേക്ക് വീണത്.

Advertisements

ആയുർവേദ ആശുപത്രിക്ക് സമീപം റോഡ് സൈഡിൽ നിന്ന മരങ്ങളും തീരമിടിഞ്ഞതോടെ തോട്ടിലേക്ക് പതിച്ചു. റോഡ് വിണ്ടുകീറിയതിനെ തുടർന്ന് ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി ബിജു എം മാത്യൂസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ പി ദേവദാസ് , സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ബീന ഷിബു, രാഹുൽ രാജു എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു.

Hot Topics

Related Articles