കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അഭിഭാഷകയ്ക്ക് പരിക്ക്; പരിക്കേറ്റത് ചങ്ങനാശേരി സ്വദേശിയ്ക്ക്; അപകടം കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി

കോട്ടയം: എംസി റോഡിൽ പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗ സ്‌കൂട്ടറിൽ തട്ടി അഭിഭാഷകയ്ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബാറിലെ അഭിഭാഷകയായ ചങ്ങനാശേരി സ്വദേശിനിയായ ഫർഹാനയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles