കോട്ടയം ജില്ലയിലെ പൊതു ഇടങ്ങളിൽ ശുചീകരണ യജ്ഞവുമായി കടുത്തുരുത്തി എസ് കെ പി എസിലെ പത്താം ക്ലാസുകാരി ഫാത്തിമ സലീം

കടുത്തുരുത്തി : അവധിക്കാലവും ചൂടുകാലവും എല്ലാവരും വീട്ടിലിരുന്ന് ആഘോഷിക്കുമ്പോൾ ഇവിടെ ഒരു പെൺകുട്ടി ചൂലും കുട്ടയുമായി നിരത്തിലും പൊതുസ്ഥലങ്ങളിലും പണി എടുക്കുകയാണ്. തലയോലപ്പറമ്പ് പട്ടരുമഠത്തിൽ സലീമിന്റെ മകൾ ഫാത്തിമ സലീം ആണ് ഈ പെൺകുട്ടി. കടുത്തുരുത്തി സെന്റ്.കുരിയാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ ഫാത്തിമ സലിം ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഫാദർ ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മദർ തെരേസ സേവന പദ്ധതിയുടെ ഭാഗമായാണ് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത്.

Advertisements

ഈ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം ജില്ലയിലെ പല പൊതു ഇടങ്ങളും വൃത്തിയാക്കുകയാണ് ഈ പെൺകുട്ടി.ഡി.ബി.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം, പാലാങ്കടവ് ബസ്റ്റോപ്പ്, വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രതിമ, ബഷീർ സ്മാരക മ്യൂസിയം, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, കുറവിലങ്ങാട് ഗ്രാമോദ്യാനം, മാന്നാർ വെയിറ്റിംഗ് ഷെഡ്, വൈക്കം മുനിസിപ്പൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ മിടുക്കി കഴിഞ്ഞ ഒരാഴ്ചകൊണ്ട് അടിച്ചുവാരിയും പ്ലാസ്റ്റിക് നിർമാർജനം ചെയ്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും ആക്രി സാധനങ്ങളും വിറ്റു കിട്ടിയ പൈസയും തൻറെ കുടുക്ക പൊട്ടിച്ചു കിട്ടിയ തുകയും ചേർത്ത് കാഞ്ഞിരമറ്റത്തുള്ള പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിൽ പുസ്തകങ്ങൾ വായിച്ചു കുറിപ്പുകൾ തയ്യാറാക്കാനും സ്കൂളിൽ നിന്ന് വിരമിച്ച അമ്മയെയും ചേർത്തുകൊണ്ട് റിട്ടയേഡ് അധ്യാപകരുടെ ഒരു മീറ്റ് സംഘടിപ്പിക്കാനും ഫാത്തിമ സമയം കണ്ടെത്തുകയുണ്ടായി.മെയ് മാസത്തിൽ വെക്കേഷൻ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപായി ഇനിയും ഏറെ പൊതുപ്രവർത്തനങ്ങൾ തനിക്ക് ചെയ്തുതീർക്കണമെന്നാണ് ഫാത്തിമയുടെ ആഗ്രഹം. അമ്മ സുബൈദ ടീച്ചറും അച്ഛൻ സലീമും ഒപ്പം ഉണ്ട് .തന്നെ ഈ പ്രവർത്തനങ്ങളിലേക്ക് നയിച്ച ചിറമേൽ അച്ഛൻറെ ആശയങ്ങൾക്കും, സ്കൂൾ മാനേജർ ബിനോ അച്ചനും പ്രിൻസിപ്പൽ അജീഷ് അച്ചനും പരിപാടികൾക്ക് നേതൃത്വം നൽകുന്ന ഷിജി ടീച്ചർനും നന്ദി പറയുകയാണ് ഫാത്തിമ.

Hot Topics

Related Articles