കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; 55 കാരനെ വാക്കത്തിക്ക് വെട്ടിക്കൊല്ലാൻ ശ്രമം; അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കിടങ്ങനാട് കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

Advertisements

മെയ് 13ന് രാത്രി പത്ത് മണിയോടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. കോളനിയിലെ 55 കാരനായ മാരന്‍ രാജുവിന് 500 രൂപ കടമായി നല്‍കിയിരുന്നു. ഈ തുക ഇദ്ദേഹം തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ രാജു മാരനെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. എന്നാല്‍ മാരന്‍ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു.

Hot Topics

Related Articles