മാമ്പഴ പ്രിയരാണോ നിങ്ങൾ? ഒരു ദിവസം എത്ര മാമ്പഴം വരെ കഴിക്കാം? 

മാമ്പഴ പ്രിയരാണോ നിങ്ങൾ? മാമ്പഴത്തിനോടുള്ള ഇഷ്ടം കൂടി അമിത അളവിൽ മാമ്പഴം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഗ്ലൂക്കോസ് സ്‌പൈക്ക് നിയന്ത്രിക്കാൻ മാമ്പഴം മിതമായി കഴിക്കണമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു. മാമ്പഴത്തിൽ ആന്റി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായി മാമ്പഴം കഴിക്കുന്നത്  ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

Advertisements

മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മാനസികാരോഗ്യം, ഹൃദയാരോഗ്യം, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മാമ്പഴത്തിലെ വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ എന്നിവ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും മാക്യുലർ ഡീജനറേഷൻ പോലുള്ള പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങൾ തടയുന്നതിനും മാമ്പഴത്തിലെ വിറ്റാമിൻ എ സഹായകമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിൻ്റെ നല്ലൊരു ഉറവിടമാണ് മാമ്പഴം. കൂടാതെ, മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഒരു ദിവസം രണ്ടും മൂന്നും മാമ്പഴം കഴിക്കാതിരിക്കുക. വലിയ മാമ്പഴം ആണെങ്കിൽ മാമ്പഴത്തിന്റെ പകുതി കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലതെന്നും ന്യൂട്രീഷനിസ്റ്റ് ജൂഹി കപൂർ പറയുന്നു. ഒരു വലിയ മാമ്പഴത്തിൽ 202 കലോറിയോളം അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു. ഒരു ഇടത്തരം മാമ്പഴത്തിൽ ഏകദേശം 50 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മാമ്പഴം സാലഡിൽ ചേർത്ത് കഴിക്കുന്നതാണ് ഏറെ നല്ലത്. 

Hot Topics

Related Articles