പാര്‍ലമെന്റ് പിരിച്ചുവിട്ടു ; ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് ജൂലൈ 4ന് 

പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം ചര്‍ച്ചയാകുകയാണ്. ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദേശ സെക്രട്ടറി ഡേവിഡ് കാമറൂണിനെ അല്‍ബാനിയയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്ന് തിരികെ വിളിച്ചതും, പ്രതിരോധ സേക്രട്ടറി ഗ്രാന്റ് ഷാപ്‌സ് കിഴക്കന്‍ യൂറോപ്പിലേക്കുള്ള യാത്ര മാറ്റിവച്ചതും കൂട്ടിവായിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍, ഉടന്‍ തന്നെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 2025 വരെ റിഷി സുനകിന്റെ കാലാവധി അവശേഷിക്കെയാണ് നിലവിലെ തീരുമാനം.

Advertisements

Hot Topics

Related Articles