ഐടി പാർക്കുകളിൽ മദ്യശാല; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും. 

Advertisements

ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടും. ഇത് സാംസ്കാരിക നാശത്തിന് വഴി വഴിക്കുമെന്ന്  പ്രതിപക്ഷം കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.