തിരുവല്ലയിൽ കച്ചി ലോറിയ്ക്ക് തീ പിടിച്ചു; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് സൂചന ; വീഡിയോ കാണാം

തിരുവല്ല :തിരുവല്ല – മാവേലിക്കര റോഡിലെ പൊടിയാടിയിൽ
കച്ചി കയറ്റിപ്പോയ ലോറിക്ക് തീപിടിച്ചു. പൊടിയാടി ജംഗ്ഷന് സമീപം ഇന്നുച്ച കഴിഞ്ഞ് മുന്ന് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് കച്ചിയുമായി പോയ ലോറിക്കാണ് തീപിടിച്ചത്.

Advertisements

തിരുവല്ലയിൽ നിന്നുമുള്ള അഗ്നിശമന സേനയെത്തി തീയണച്ചു. വൈദ്യുത ലൈനിൽ തട്ടിയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഭാഗീകമായി കത്തി നശിച്ചു.

Hot Topics

Related Articles