ഇന്ത്യ മുന്നണി 300ല്‍ അധികം സീറ്റുകള്‍ നേടി രാജ്യത്ത് അധികാരത്തിലേറും ; പാർട്ടിക്ക് 130 മുതല്‍ 150 വരെ സീറ്റുകള്‍ ലഭിക്കും : താജുദ്ദീൻ കാട്ടൂർ

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300ല്‍ അധികം സീറ്റുകള്‍ നേടി രാജ്യത്ത് അധികാരത്തിലേറുമെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഡിനേറ്റർ താജുദ്ദീൻ കാട്ടൂർ.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും പാർട്ടിക്ക് 130 മുതല്‍ 150 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നാല് സീറ്റുകള്‍ ഞങ്ങള്‍ നേടും. കർണാടകത്തില്‍ 19 സീറ്റിലധികം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ഇരുപത് സീറ്റും യുഡിഎഫിന് നേടാനാകും. തമിഴ്നാട്ടില്‍ 38 സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. തെലങ്കാനയില്‍ 10 സീറ്റിന് മുകളില്‍ കോണ്‍ഗ്രസിന് നേടാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്’, താജുദ്ദീൻ പറഞ്ഞു.

Advertisements

അതേസമയം രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇന്ത്യ മുന്നണി ഭരണത്തില്‍ വരണമെന്നാണെന്നും ബിജെപിയുടെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തുവെന്നും സിആർ‍ഡിസി (Career Research & Development Council) ജനറല്‍ സെക്രട്ടറി ഇസ്മൈല്‍ അരൂർ പ്രതികരിച്ചു. വിലവർധന അടക്കമുള്ള പ്രതികരിച്ചു. വിലവർധന അടക്കമുള്ള വിഷയങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്ബോള്‍ വീണ്ടും മോദി സർക്കാർ എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ‘ഗോദി’ മീഡിയകള്‍ പൈസ വാങ്ങി നടത്തുന്ന പ്രചരണങ്ങളാണ് ഇതൊക്കെ. അടിത്തട്ടില്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാൻ സാധിച്ചത് ജനങ്ങള്‍ക്ക് ബിജെപിയുടെ ഭരണം മടുത്തുവെന്നാണ്. അതുകൊണ്ട് തന്നെ ജൂണ്‍ 4 ന് ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടി അധികാരം പിടിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞങ്ങള്‍ ആറ് മാസം മുൻപ് തന്നെ സിആർഡിസിയ്ക്ക് കീഴില്‍ ഒരു സൈസൈറ്റി രൂപീകരിക്കുകയും ആ സൊസൈറ്റി ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദർശിച്ച്‌ അവിടുത്തെ സാഹചര്യത്തില്‍ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി എഐസിസി അധ്യക്ഷനും രാഹുല്‍ ഗാന്ധിയ്ക്കും കൈമാറുകയും ചെയ്തിരുന്നു. അതിന്റെയടക്കം അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. മാത്രമല്ല എല്ലാ സ്ഥലത്തും പോയി മത്സരിക്കാതെ നിശ്ചിത സ്ഥലത്ത് മാത്രം ഞങ്ങള്‍ സ്ഥാനാർത്ഥികളെ നിർത്തി. മതേതര വോട്ടുകള്‍ ഭിന്നിച്ച്‌ പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നല്‍കി, വലിയ വീട്ടുവീഴ്ച തന്നെ കോണ്‍ഗ്രസ് നടത്തി. ഇതെല്ലാം വിജയം കാണുക തന്നെ ചെയ്യും’, അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും നേടി ഇന്ത്യ മുന്നണിക്കും രാഹുല്‍ ഗാന്ധിയ്ക്കുമൊപ്പം പാർലമെന്റില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.