സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് 3953 ക്യാമ്പുകള്‍ തുടങ്ങാൻ സ്ഥലങ്ങള്‍ കണ്ടെത്തി. രണ്ട് എൻഡിആർഎഫ് ടീം കേരളത്തില്‍ ഉണ്ട്. ജൂണ്‍ മാസത്തില്‍ 7 ടീമുകള്‍ കേരളത്തിലെത്തും. കേരളത്തിലെ ഡാമുകളില്‍ റെഗുലേറ്റ് ചെയ്ത് വെള്ളം വിടുന്നുണ്ട്. നവമാധ്യമങ്ങില്‍ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതല്‍ സ്വീകരിക്കണം.
വേനല്‍ മഴയില്‍ ഉണ്ടായത് 11 മരണമാണ്. മെയ് 31 ന് മണ്‍സൂണ്‍ കേരളത്തിലെത്തും. 9 സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 274.7mm മഴ കേരളത്തില്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ തിരുവനന്തപുരത്താണ് (378.8 mm). ഏറ്റവും കുറവ് വയനാട്ടില്‍ (271.mm). മണ്‍സൂണിൻ്റെ ആദ്യ പകുതിയില്‍ അതി തീവ്ര മഴയുണ്ടായാല്‍ കാര്യങ്ങള്‍ പേടിയോടെ കാണണം. ശക്തമായ മഴയുണ്ടായാല്‍ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകും. ത്യശൂരിലെ വെള്ളക്കെട്ടിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.