ഇടക്കൊച്ചി : പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂം പണ്ഡിറ്റ് കറുപ്പൻ ജന്മദിനം ആചരിച്ചു

ഇടക്കൊച്ചി : പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പൻ മാസ്റ്റരുടെ 140 -ാമത് ജന്മദിനം ആചരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.വി ബെന്നി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഏ. ആർ. ശിവജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഏ ജനമേജയൻ സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ അഭിലാഷ് നോപ്പിൽ ആശംസ അർപ്പിച്ചു. താലൂക്ക് കൗൺസിൽ അംഗം എം. കെ. ശിവദാസ് നന്ദി രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles