തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

പത്തനംതിട്ട ടൗണിലെ തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു. ടിനിറ്റി തിയേറ്റർ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12.30 ന് നടന്ന സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. തെന്നിവീണ് അപകടം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണവും പരിശോധനയും ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീട് നടത്തും.

Advertisements

Hot Topics

Related Articles