പെരിയാറിലെ മത്സ്യക്കുരുതി; 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത്‌ പോയെന്ന് കർഷകന്റെ പരാതി; കേസെടുത്ത് പൊലീസ്

എറണാകുളം: പെരിയാറിലെ മത്സ്യ കുരുതി സംബന്ധിച്ച കർഷകന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസില്‍വ നല്‍കിയ പരാതിയിലാണ് എലൂർ പോലീസിന്‍റെ നടപടി. എലൂർ നഗരസഭയും പരാതി നല്‍കിയിരുന്നു.7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി. ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തല്‍. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌.

Advertisements

രാസപരിശോധനയുടെ റിസള്‍ട്ട്‌ വരാൻ വൈകും. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയർ എൻവയോണ്‍മെന്‍റല്‍ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

Hot Topics

Related Articles