അതെ, നമ്മള്‍ അത് സാധിച്ചു…റോബിൻ ആരതി പൊടി വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ രണ്ട് പേരുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം. ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയുമാണ് വിവാഹിതരാവുന്നത്. ഫെബ്രുവരി 16 നാണ് ഇരുവരുടെയും വിവാഹം. എന്നാല്‍ ഇതോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും ഇന്നലെ തന്നെ ആരംഭിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ ആരതി പൊടിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതെ, നമ്മള്‍ അത് സാധിച്ചുവെന്ന് റോബിന്‍ പോസ്റ്റിന് കമന്‍റും ചെയ്തിട്ടുണ്ട്.

Advertisements

ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ഥിയായി ഏത്തിയതോടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തുന്നത്. ആ സീസണിലെ ബിഗ് ബോസില്‍ ഏറ്റവും പ്രേക്ഷകപിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു റോബിന്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഉദ്ഘാടന വേദികളിലും മറ്റും നിരന്തരം സജീവമായിരുന്നു റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ഇവിടെനിന്നാണ് ഇരുവരുടെയും പരിചയത്തിന് തുടക്കം. അതേസമയം ആരതി പൊടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 

അതേസമയം രണ്ട് വര്‍ഷം നീളുന്ന ഹണിമൂണ്‍ യാത്രകള്‍ക്കാണ് തങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന് റോബിന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 27 രാജ്യങ്ങളില്‍ സഞ്ചരിക്കുമെന്നും മാസങ്ങള്‍ ഇടവിട്ടായിരിക്കും യാത്ര ചെയ്യുന്നതെന്നും റോബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 16 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 

ആരതി പൊടിയ്ക്ക് സ്വന്തമായി വസ്ത്ര ബ്രാന്‍ഡ് ഉണ്ട്. ഇതിനൊപ്പം അഭിനയം, മോഡലിംഗ് എന്നിവയിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് റോബിനും ആരതിയും. 

Hot Topics

Related Articles