ഓക്സിജന്‍ 26-ാം വാര്‍ഷിക ആഘോഷം; 19-ാം ദിവസത്തെ നറുക്കെടുപ്പില്‍ എറണാകുളം സ്വദേശിനി ആര്യയ്ക്ക് വാഷിംഗ് മെഷീന്‍ സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ എറണാകുളം രാമമംഗലം കണ്ണംപറമ്പ് അരുവപ്പാറ മലയംപുറത്തുകുടി വീട്ടില്‍ ആര്യ ചന്ദ്രന് വാഷിംഗ് മെഷീന്‍ സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ ദിവസം കോതമംഗലം ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച ആര്യ, ടിവി വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ബുധനാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്‍ഫ്‌ളുവെന്‍സര്‍ അജിത്ത് നാരായണന്‍, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ബെസ്റ്റിന്‍ ജേക്കബ്, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ, ഐ.ടി. ടി.എസ്.എം. അന്‍സില്‍ മുഹമ്മദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട് ജോണ്‍സണ്‍ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Advertisements

Hot Topics

Related Articles