കോട്ടയം അഞ്ജലി പാർക്ക് ബാറിൽ നിന്നും തുടങ്ങിയ തർക്കം ഒടുവിൽ കൊലപാതകമായി ; കോട്ടയം നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം: തർക്കമുണ്ടായത് പ്രതിയുടെ മൊബൈൽ ഫോൺ കൊല്ലപ്പെട്ട യുവാവ് വാങ്ങിയ ശേഷം തിരികെ കൊടുക്കാത്തതിനെച്ചൊല്ലി; ജീവിതത്തിൽ ആദ്യമായി കണ്ടെത്തിയ രണ്ടു പേർ തമ്മിൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ
കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുരത്ത്. പാമ്പാടി കോത്തല പുത്തൻപുതിയിടത്തിൽ വിനീത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ (39) കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട വിനീതും പാമ്പാടി സ്വദേശികളായ സുഹൃത്തുക്കളും ബാറിൽ മദ്യപിക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ പുറത്തിറങ്ങിയപ്പോൾ പ്രതിയായ ശ്രീകാന്ത് ബാറിൽ നിന്നും പുറത്തിറങ്ങി എത്തി. ശ്രീകാന്തിൻ്റെ കയ്യിൽ നിന്നും വിനീത് ഫോൺ വാങ്ങി. എന്നാൽ ഈ ഫോൺ തിരികെ നൽകാൻ വിനീത് തയ്യാറായില്ല. ഇത് കൂടാതെ വിനീതും സുഹൃത്തുക്കളും സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. ഫോൺ ലഭിക്കാതെ വന്നതോടെ, ശ്രീകാന്ത് വിനീതിനേയും സുഹൃത്തുക്കളെയും തപ്പി ഇറങ്ങുകയായിരുന്നു. തൻ്റെ സ്കൂട്ടറിൽ ഇവരെ തട്ടിയിറങ്ങിയ ശ്രീകാന്തിന് കേരള ബാങ്കിന് മുന്നിൽ വച്ചാണ് ഇവരെ കണ്ടെത്താനായത്. ഇവിടെവച്ച് നിവർ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ വിനീതും സുഹൃത്തുക്കളും ചേർന്ന് ശ്രീകാന്തിനെ മർദ്ദിച്ചതായി പോലീസ് പറയുന്നു. മർദ്ദനം അതി രൂക്ഷമായതോടെ ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മുനയൻ എടുത്ത് , വിനീതിനെ കുത്തുകയായിരുന്നു. സംഭവം കണ്ടാണ് പോലീസ് കൺട്രോൾ സംഘം സ്ഥലത്തേക്ക് ഓടിയെത്തിയത്. നീ പോലീസ് സംഘത്തെ ആക്രമിക്കാനും പ്രതി ശ്രീകാന്ത് ശ്രമിച്ചു. തുടർന്ന് സാഹസികമായാണ് പ്രതിയെ പോലീസ് സംഘം കീഴ്പ്പെടുത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


